ജമ്മു കശ്മീരില്‍ വീണ്ടും സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

Spread the love

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കശ്മീരിലെ ദോഡയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ക്യാപ്റ്റന്‍ റാങ്കിലുള്ള സൈനികന്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചു. പ്രദേശത്ത് നാല് ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇവിടെ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്.ജമ്മു കശ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്താന്‍ ഡല്‍ഹിയില്‍ ഉന്നത തല യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് വിളിച്ച യോഗത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍,പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനെ, കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍ ലഫ് ജനറല്‍ പ്രതീക് ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു. കശ്മീരില്‍ ഭീകരാക്രമണം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള സുരക്ഷ സാഹചര്യവും യോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *