ഇരുതലമൂരിക്കടത്ത്: അഞ്ചുപേർ അറസ്റ്റിൽ

Spread the love

പാലോട് : ലക്ഷങ്ങൾ വിലയിട്ട് ഇരുതലമൂരിയെ കടത്താൻ ശ്രമിച്ച സംഘം പാലോട് വനപാലകരുടെ പിടിയിലായി. ആന്ധ്രയിൽനിന്ന്‌ അഞ്ചുലക്ഷം രൂപയ്ക്ക് വാങ്ങിയ ഇരുതലമൂരിയെ 25 ലക്ഷം രൂപയ്ക്ക് തമിഴ്‌നാട്ടിൽ വിൽക്കാനായിരുന്നു ശ്രമം. സ്ത്രീയടക്കം അഞ്ചുപേരെയാണ് പാലോട് റേഞ്ച് ഓഫീസർ എസ്.രമ്യയുടെ നേതൃത്വത്തിലുള്ള വനപാലകസംഘം പിടികൂടിയത്.വൈക്കം ഉദയനാപുരം തൊഴുമഠംവീട്ടിൽ അജയ് (30), കിളിമാനൂർ പാപ്പാല കളിയിലിൽവീട്ടിൽ ജെ.ഷൈല (54), കരുനാഗപ്പള്ളി മരുതൂർകുളങ്ങര തനാത ഹൗസിൽ സുദർശനൻ (56), വട്ടപ്പാറ ചെട്ടിവിള ബൈജുഭവനിൽ ബിജുകുമാർ (40), വണ്ടാനം നീർക്കുന്നം അപ്പയ്ക്കൽ ഹൗസിൽ രാഹുൽ (32) എന്നിവരാണ് അറസ്റ്റിലായത്.ബുധനാഴ്ച വൈകുന്നേരം കിളിമാനൂർ പാപ്പാലയുള്ള ഷൈലയുടെ വീട്ടിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇരുതലമൂരിയെ തമിഴ്‌നാട്ടിലേക്കു കടത്താൻ വാടകയ്ക്ക് എടുത്ത വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.ഇരുതലമൂരിക്ക് ഏകദേശം നാല്‌ കിലോ തൂക്കവും അഞ്ചടിയോളം നീളവുമുണ്ടെന്ന് വനപാലകർ പറയുന്നു.ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സന്തോഷ്‌കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ബി.അജയകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് സി.ആർ.ശ്രീകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സന്തോഷ് കുമാർ, വി.കെ.ഡോൺ, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. നെടുമങ്ങാട് വനംകോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *