റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കേണ്ട സമയമായെന്ന് യുക്രൈന്‍ പ്രസിഡന്റ്

Spread the love

കീവ്| റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കേണ്ട സമയമായെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. യുദ്ധം തുടങ്ങിയിട്ട് പത്ത് മാസവും മൂന്നാഴ്ചയുമായി. ഹെലികോപ്ടര്‍ അപകടത്തില്‍ യുക്രൈന്‍ ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം. ‘നമ്മള്‍ വളരെ ശക്തരാണെന്ന് വ്യക്തമായിക്കഴിഞ്ഞു. കിഴക്ക് മാത്രമല്ല രാജ്യത്തിനകത്തും നമ്മള്‍ വളരെ ശക്തരായി തന്നെയാണ് നില്‍ക്കുന്നത്. നമ്മള്‍ അല്ല ഈ യുദ്ധം ആരംഭിച്ചത്. പക്ഷേ നമ്മള്‍ ഇത് അവസാനിപ്പിക്കേണ്ടതുണ്ട്’.സെലന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ തലസ്ഥാനമായ കീവിനടുത്തുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ യുക്രൈന്‍ ആഭ്യന്തര മന്ത്രി ഡെനിസ് മൊനാസ്റ്റിര്‍സ്‌കി ഉള്‍പ്പെടെ 14 പേരാണ് കൊല്ലപ്പെട്ടത്. സ്‌കൂളിന് സമീപമുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉണ്ട്. ഹെലികോപ്ടര്‍ അപകടത്തില്‍ 29 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 15 പേരും കുട്ടികളാണ്. ഇവര്‍ക്ക് ചികിത്സ ഉറപ്പാക്കിയതായി യുക്രൈന്‍ പൊലീസ് അറിയിച്ചു. അപകടകാരണം വ്യക്തമായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *