സപ്ലൈക്കോയ്ക്ക് മതിയായ തുക അനുവദിച്ചില്ലെന്ന അതൃപ്തി പരസ്യമാക്കി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍

Spread the love

തിരുവനന്തപുരം: സപ്ലൈക്കോയ്ക്ക് മതിയായ തുക അനുവദിച്ചില്ലെന്ന അതൃപ്തി പരസ്യമാക്കി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. സപ്ലൈക്കോയ്ക്ക് നിലവിലെ സാഹചര്യത്തില്‍ 500 കോടി രൂപയെങ്കിലും ആവശ്യമാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഇപ്പോള്‍ അനുവദിച്ച 100 കോടി രൂപ തികയില്ലെന്നും കൂടുതല്‍ തുക അനുവദിക്കണമെന്ന ആവശ്യവുമായി ഉടന്‍ ധനമന്ത്രിയെ കാണുമെന്നും ജി ആര്‍ അനില്‍ ഡല്‍ഹിയില്‍ പറഞ്ഞു.ഓണ വിപണയില്‍ സപ്ലൈക്കോ ഫലപ്രദമായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ പൊതു വിതരണ മേഖലയെ സംബന്ധിച്ച പ്രശ്നങ്ങള്‍ കേന്ദ്രത്തിനു മുന്‍പില്‍ അവതരിപ്പിച്ചു. അനുകൂല സമീപനമാണ് കേന്ദ്രത്തില്‍ നിന്നും ഉണ്ടായത്. സപ്ലൈ്ക്കോ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ ലേലത്തില്‍ പങ്കെടുക്കാം. കേന്ദ്രം ഏര്‍പ്പെടുത്തിയ നിരോധനം മാറ്റമെന്ന് സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *