നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രാജഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം : നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രാജഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. എസ്എഫ്ഐ പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് അഴിച്ചുമാറ്റി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പലതവണ പൊലീസുമായി പ്രവർത്തകർ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. എസ്എഫ്ഐ സംസ്ഥാന നേതാക്കൾ മാർച്ചിന് നേതൃത്വം നൽകി. എസ്എഫ്ഐ പ്രവർത്തകർ രണ്ട് ദിവസം മുൻപ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ചുകൾ നടത്തിയിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് ഇന്ന് രാജഭവനിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്.