ഏറിയാട് തീരദേശ ഹൈവേ സംരക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ ഹൈവേ അവകാശ സംയുക്ത സമരസമിതി നിയമസഭാ മാർച്ച് നടത്തി
തൃശ്ശൂർ : ഏറിയാട് തീരദേശ ഹൈവേ സംരക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ ഹൈവേ അവകാശ സംയുക്ത സമരസമിതി നിയമസഭാ മാർച്ചും ധർണ്ണയും നടത്തി. മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.തൃശൂർ ജില്ല കൊടുങ്ങല്ലൂർ താലൂക്കിലെ എറിയാട് ഗ്രാമ പഞ്ചായത്തിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേക്കായി ഇപ്പോൾ നടത്തിയിട്ടുള്ള അലൈമെൻറ് ഒരേസമയം തീരദേശവാസികളേയും അഴിക്കോട് മുയൽ പുതിയ റോഡ് വരെയുള്ള മുഴുവൻ വ്യാപാര സ്ഥാപനങ്ങളേയും ആരാധനാലയങ്ങളേയും, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയേയും ഇതുവഴി ജിവനോപാധി കണ്ടെത്തിയിട്ടുള്ള ആയിരക്കണക്കിന് തദ്ദേശ വാസികളേയും ദുരിതത്തിലേക്കും സാമ്പത്തിക പ്രയാസത്തിലേക്കും തള്ളിവിടുന്നതാണ്.വിനോദ സഞ്ചാര മേഖലയിലെ വികസനം, CRZ പരിധിയിൽ നിന്ന് മോചനം, മത്സ്യ വിപണന രംഗത്തെ വികസനം തുടങ്ങി ഒട്ടനവധി സാധ്യതകൾ തീരദേശവാസികൾക്ക് ലഭിക്കുന്നതോടൊപ്പം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന് വരുന്ന കടൽവെള്ള കയറ്റത്തിനും തടസമായി ഒരു സംരക്ഷണ ഭിത്തി പോലെ വരുന്ന തീരദേശ ഹൈവേ എറിയാട് ഗ്രാമപഞ്ചായത്തിൻ്റെ തീരപ്രദേശത്തു നിന്ന് മാത്രം ഒഴിവാക്കുന്നത് മൂലം ഈ പ്രദേശത്തിലെ ജനങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കപ്പെടാതെ പോകുകയാണ്.ഇരുകൂട്ടർക്കും ഒരേസമയം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഈ അശാസ്ത്രിയ അലൈയ്ൻ്റ് ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്ന് തീരദേശവാസികൾക്ക് മാസ്സിലാകുന്നില്ല. സാധാരണ ജനപക്ഷ നിലപാടുകൾക്കൊപ്പം നിൽക്കേ ഭരണാധികാരികളും, ജനപ്രതിനിധികളും പ്രദേശികഭരണകൂടത്തോടും, ജനങ്ങളോടും മുഖം തിരിച്ചതിന്റെ ഭാഗമായി എറിയാട് ഗ്രാമപഞ്ചായത്തിന് മുൻപിൽ നടത്തിവരുന്ന അനശ്ചിതകാല സായാഹ്ന ധർണയുടെ 75-ാം ദിവസമായ 2024 ജൂൺ 26 ബുധനാഴ്ച്ച രാവിലെ 10ന് എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടെ സമര ഭടൻമാരോടൊപ്പം തിരുവനന്തപുരത്ത് നിയമസഭ മാർച്ചും ധർണ്ണയും നടത്തിയത്.ധർണ്ണയിൽ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക നേതാക്കളും പ്രമുഖ ജനപ്രതിനിധികളും പങ്കെടുത്തു സംസാരിച്ചു