രാജ്യത്തെ നയിക്കാൻ എല്ലാവരുടെയും പിന്തുണ വേണം; എംപിമാരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

Spread the love

എംപിമാരെ പാർലമെന്റ് സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്ര ദിനമാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു. തുടർച്ചയായി മൂന്നാം തവണ അധികാരത്തിലെത്തുന്നത് 60 വർഷത്തിന് ശേഷമാണ്. രാജ്യത്തെ നയിക്കാൻ എല്ലാവരുടെയും പിന്തുണ വേണമെന്നും നരേന്ദ്രമോദി പാർലമെന്റിൽ പറഞ്ഞു.എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാൻ ശ്രമമുണ്ടാകും. മൂന്നാം തവണയും ജനങ്ങൾ സർക്കാരിൽ വിശ്വാസമർപ്പിച്ചു. ജനങ്ങൾക്കായി ആത്മാർഥമായി പ്രവർത്തിക്കും. ഈ യാത്രയിൽ എല്ലാവരെയും ഒരുമിച്ച് നയിക്കും. പ്രതിപക്ഷവും സാധാരണ ജനങ്ങൾക്കായി പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നു. പാർലമെന്റിന്റെ മാന്യത പ്രതിപക്ഷം പാലിക്കുമെന്നാണ് പ്രതീക്ഷയെന്നുംമ ാേദി പറഞ്ഞു. അടിയന്തരാവസ്ഥ കാലത്തെ കുറിച്ചും മോദി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *