റിയാസി ഭീകരാക്രമണത്തില്‍ പങ്കാളിയായ ഭീകരരില്‍ ഒരാളുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മുകശ്മീര്‍ പൊലീസ്

Spread the love

ശ്രീനഗര്‍: റിയാസി ഭീകരാക്രമണത്തില്‍ പങ്കാളിയായ ഭീകരരില്‍ ഒരാളുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മുകശ്മീര്‍ പൊലീസ്. ഇത് സംബന്ധിച്ച വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ജൂണ്‍ 9ന് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെ റിയാസി ജില്ലയില്‍ വച്ചുണ്ടായ ഭീകരാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ദൃക്സാക്ഷികളുടെ വെളിപ്പെടുത്തലും വിവരണവും അടിസ്ഥാനമാക്കിയാണ് രേഖാചിത്രം തയ്യാറാക്കിയതെന്ന് പൊലീസ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. എസ്എസ്പി റിയാസി- 9205571332 , എഎസ്പി റിയാസി -9419113159 , ഡിവൈഎസ്പി ആസ്ഥാനം റിയാസി -9419133499 , എസ്എച്ച്ഒ പൗനി- 7051003214 , എസ്എച്ച്ഒ റന്‍സൂ- 7051003213 , പിസിആര്‍ റിയാസി- 9622856295 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ വിവരങ്ങള്‍ പൊലീസിന് കൈമാറാം.ശിവ്ഖോരി ക്ഷേത്രത്തില്‍ നിന്ന് മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പായ കത്രയിലേക്ക് തീര്‍ത്ഥാടകരുമായി മടങ്ങിയ ബസിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. പാക് പിന്തുണയുള്ള ലഷ്‌കര്‍ സംഘടന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിക്കാണ് കേസന്വേഷണത്തിന്റെ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *