പുട്ട് മലയാളികളുടെ ഒഴിച്ചുകൂട്ടാനാവാത്ത ഒരു പ്രഭാത ഭക്ഷണമാണ്

Spread the love

കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവയടങ്ങിയ പുട്ട് മലയാളികളുടെ ഒഴിച്ചുകൂട്ടാനാവാത്ത ഒരു പ്രഭാത ഭക്ഷണമാണ്. ഒരു ദിവസം മുഴുവന്‍ ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് ഇത്. പുട്ടിനൊപ്പെം കടലക്കറി എന്ന കോമ്പിനേഷനും ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. കടല കുതിര്‍ത്തി ഇതു വേവിച്ചുണ്ടാക്കുന്ന കറി പുട്ടിനു രുചി നല്‍കുന്നു എന്നു മാത്രമല്ല ആരോഗ്യ പരമായ പല ഗുണങ്ങളും നല്‍കുകയും ചെയ്യുന്നു.കടലയ്ക്കു മാത്രമായും പല ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇതു കൊണ്ടു തന്നെ മസിലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. വിശപ്പു കുറയ്ക്കന്നതിനും തടി നിയന്ത്രിയ്ക്കുന്നതിനുമെല്ലാം പ്രോട്ടീന്‍ അത്യുത്തമമാണ്, വിശപ്പു കുറയ്ക്കുന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ഇത് നല്ലതാണ്. കലോറിയും ഇതില്‍ കുറവേ അടങ്ങിയിട്ടുള്ളൂ. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് ഏറെ നല്ലതാണ്. ലോ ഗ്ലൈസമിക് ഇന്‍ഡെക്‌സ് ഉള്ള ഭക്ഷണമാണ് ഇതെന്നു പറയാം. ഇതു കൊണ്ടുതന്നെ പ്രമേഹ രോഗികള്‍ക്ക് കഴിയ്ക്കാവുന്ന ഒന്നാണിത്.പുട്ടും കടലയും കോമ്പിനേഷനു ഏറെ നല്ലതു തന്നെയാണ്. കടലയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട് ഇതുകൊണ്ടുതന്നെ ഇത് നല്ല ദഹനത്തിനും സഹായിക്കുന്ന ഒന്നാണ്. ഇതില്‍ സോലുബിള്‍ ഫൈബറാണ് ഉള്ളത്. ഇതാണ് കൂടുതല്‍ സഹായകമാകുന്നത്. വയറിലെ ആരോഗ്യകരമായ ബാക്ടീരിയകള്‍ക്ക് ഇത് ഏറെ നല്ലതുമാണ്. കോളന്‍ ക്യാന്‍സര്‍, ഇറിട്ടബിള്‍ ബവൽ സിന്‍ഡ്രോം എന്നിവയ്ക്ക് ഇതേറെ ഗുണം നല്‍കും. നല്ല ശോധന നല്‍കുന്ന ഒന്നു കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *