ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് ജെ പി നദ്ദ മാറുമെന്ന് അഭ്യൂഹം
ദില്ലി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് ജെ പി നദ്ദ മാറുമെന്ന് അഭ്യൂഹം. നദ്ദയെ രാജ്യസഭ നേതാവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നദ്ദക്ക് പകരം ശിവരാജ് സിംഗ് ചൗഹാന്‍ ബിജെപി അധ്യക്ഷനായേക്കുമെന്നും സൂചനയുണ്ട്. അതിനിടെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി എന്‍ഡിഎ എംപിമാരുടെ യോ??ഗത്തിന് മുന്നോടിയായി, ബിജെപി എംപിമാരുടെ യോ?ഗം ഇന്ന് ദില്ലിയില്‍ ചേരും. വൈകീട്ട് ബിജെപി ആസ്ഥാനത്താണ് യോ?ഗം ചേരുക.ശനിയാഴ്ച മൂന്നാം മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് ബിജെപി നീക്കം. നാളെ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ചേരുന്ന എന്‍ഡിഎ എംപിമാരുടെ യോ?ഗത്തില്‍ മോദിയെ പാര്‍ലമെന്റിലെ നേതാവായി തെരഞ്ഞെടുക്കും. അതേസമയം പ്രധാന സഖ്യകക്ഷികളായ ടിഡിപിയുമായും ജെഡിയുവുമായും നേതാക്കള്‍ ചര്‍ച്ച തുടങ്ങി. പീയൂഷ് ?ഗോയലാണ് ചന്ദ്രബാബു നായിഡുവുമായി ആദ്യഘട്ട ചര്‍ച്ച നടത്തിയത്.മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അയല്‍രാജ്യങ്ങളിലെ രാഷ്ട്രതലവന്മാരെ ക്ഷണിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗയെയും, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെയും മോദി ശനിയാഴ്ചത്തെ ചടങ്ങിലേക്ക് ക്ഷണിച്ചു. മോദിയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ ലഭിച്ച ക്ഷണം വിക്രമസിംഗേ സ്വീകരിച്ചതായി ലങ്കന്‍ പ്രസിഡന്റിന്റെ മാധ്യമവിഭാഗം അറിയിച്ചു.ഭൂട്ടാന്‍ രാജാവുമായും നേപ്പാള്‍ – മൗറീഷ്യസ് പ്രധാനമന്ത്രിമാരുമായും മോദി ഫോണില്‍ സംസാരിച്ചു. എന്നാല്‍ ഇവരെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചോ എന്ന് വ്യക്തമല്ല. 2014ല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും മാലദ്വീപ് പ്രസിഡന്റ്‌റും അടക്കം എല്ലാ സാര്‍ക് രാഷ്ട്ര തലവന്മാരും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു. 2019ല്‍ അയല്‍ രാജ്യങ്ങളില്‍ നിന്നടക്കം 8 രാഷ്ട്രതലവന്മാര്‍ പങ്കെടുത്തു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, യുകെ പ്രധാനമന്ത്രി റിഷി സുനക് എന്നിവരും ടെലിഫോണില്‍ മോദിയെ അഭിനന്ദിച്ചു.