ശക്തമായ മഴയിൽ തൃശൂർ നഗരത്തിൽ വീണ്ടും വൻമരം വീണു

Spread the love

തൃശൂർ : ശക്തമായ മഴയിൽ തൃശൂർ നഗരത്തിൽ വീണ്ടും വൻമരം വീണു. ജനറൽ ആശുപത്രിക്ക് സമീപം കോളേജ് റോഡിലാണ് മരത്തിന്റെ ചില്ല പൊട്ടി വീണത്. അപകടത്തിൽ ഒരു പെട്ടി ഓട്ടോറിക്ഷ പൂർണമായും ഒരെണ്ണം ഭാഗികമായും തകർന്നു.വി. ഒ ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം. പഴയ സിവിൽ ആശുപത്രി കോമ്പൗണ്ടിൽ നിന്നിരുന്ന കൂറ്റൻ മരത്തിന്റെ വലിയ ശിഖരമാണ് റോഡിലേക്ക് ഒടിഞ്ഞുവീണത്. മരത്തിനടിയിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ഗുഡ്‌സ് ഓട്ടോറിക്ഷകൾ തകർന്നു. ഒരു ഓട്ടോറിക്ഷ പൂർണമായും ഒരെണ്ണം ഭാഗികമായും ആണ് തകർന്നത് . ഓട്ടോറിക്ഷകളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.മരം വീണതിനെ തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടിയതോടെ വൈദ്യുതി വിതരണവും താറുമാറായി. കഴിഞ്ഞ ദിവസം സ്വരാജ് റൗണ്ടിൽ തേക്കിൻകാട്ടിൽ നിന്നിരുന്ന മരം കടപുഴകി ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വീണിരുന്നു. കളക്ട്രേറ്റിന് സമീപവും കൂറ്റൻ മരം കടപുഴകി വീണ് ടൗൺ വെസ്റ്റ്‌ സ്റ്റേഷന്റെ മതിൽ തകർന്നിരുന്നു. ചേറ്റുപുഴ റോഡിലും മരം വീണ് അപകടമുണ്ടായതും ഈ ആഴ്ചയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *