കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് കാവേരി രക്ഷണ യാത്രയുമായി ബിജെപി
ബെംഗളുരു: കാവേരി നദീജലം പങ്കിടുന്നതിൽ സംസ്ഥാനത്തെ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് കാവേരി രക്ഷണ യാത്രയുമായി ബിജെപി .പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഭാഗമായ ഡിഎംകെ അധികാരത്തിലുള്ളതിനാൽ തമിഴ്നാടിന് സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ കാവേരി നദി ജലം വിട്ടുകൊടുക്കുകയാണെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പ ആരോപിച്ചു.മുഖ്യമന്ത്രി സിദ്ദരാമയ്യ തമിഴ്നാടിൻറെ മുഖ്യമന്ത്രിയെപോലെയാണ് പെരുമാറുന്നത്.കാവേരി നദി ജലവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മുഖ്യമന്ത്രി സിദ്ദരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും സുപ്രീം കോടതിയെ സമീപിക്കണമായിരുന്നു.നിലവിലെ സംസ്ഥാനത്തെ വരൾച്ചാ സാഹചര്യം സുപ്രിം കോടതിയെ അറിയിക്കുന്നതിൽ സംസ്ഥാന സർക്കാർ തീർത്തും പരാജയപ്പെട്ടുവെന്നും യെദിയൂരപ്പ പറഞ്ഞു.