ശക്തമായ മഴയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്ന് വീണ് എട്ടുപേര്‍ മരിച്ചു

Spread the love

മുംബൈ: ശക്തമായ മഴയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്ന് വീണ് എട്ടുപേര്‍ മരിച്ചു. 59 പേര്‍ക്ക് പരുക്കേറ്റു. മുംബൈ ഘട്‌കോപ്പറില്‍ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പെട്രോള്‍ പമ്പിന് എതിര്‍ വശത്തുളള നൂറ് അടി ഉയരമുളള കൂറ്റന്‍ പരസ്യബോര്‍ഡ് ഇന്ധനം നിറയ്ക്കുന്നതിനും മറ്റുമായി എത്തിയ വാഹനങ്ങള്‍ക്കു മുകളിലേക്ക് വീണായിരുന്നു അപകടം.ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വാഹനങ്ങളടക്കം ബോര്‍ഡിനടിയില്‍ കുടുങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.പൊടിക്കാറ്റും മഴയുംമൂലം മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും മെട്രോ ട്രെയിന്‍ സര്‍വീസും സബര്‍ബന്‍ തീവണ്ടി സര്‍വീസുമടക്കം തടസപ്പെട്ടു. പലയിടത്തും വൈദ്യുതി പ്രശ്നം നേരിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *