മന്ത്രി കെ.എൻ.ബാലഗോപാലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മന്ത്രി കെ.എൻ.ബാലഗോപാലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദ്‌രോഗ ചികിത്സയ്‌ക്കായാണ് മന്ത്രിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. രണ്ട് ബ്ലോക്കുകൾ ഉണ്ടായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.