കണ്ണൂരിൽ അങ്കണവാടിയില്‍ തിളച്ച പാല് നല്കി; അഞ്ച് വയസുകാരന് ഗുരുതര പൊള്ളല്‍
കണ്ണൂര്‍: അങ്കണവാടിയില്‍നിന്ന് നല്കിയ തിളച്ച പാല് കുടിച്ച് ഭിന്നശേഷിക്കാരനായ അഞ്ച് വയസുകാരന് ഗുരുതരമായി പൊള്ളലേറ്റെന്ന് പരാതി. കുട്ടി നാല് ദിവമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.മാനസികവെല്ലുവിളി നേരിടുന്ന, ജന്മനാ സംസാരശേഷി ഇല്ലാത്ത കുട്ടിയാണ് ചികിത്സയിലുള്ളത്. ഭക്ഷണവും വെള്ളവും കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കുട്ടിയെന്നാണ് വിവരം.കണ്ണൂര്‍ പിണറായിയിലെ അങ്കണവാടിയിലാണ് സംഭവം. തിളച്ച പാല് ചൂടോടെ വായില്‍ ഒഴിച്ച് നല്‍കിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.