മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയിൽ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എടുത്ത കേസിലാണ് ക്ലീൻ ചിറ്റ്. കേസ് അവസാനിപ്പിക്കുന്നതിൽ ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കണമെന്ന് കാണിച്ച് തൃശ്ശൂർ വിജിലൻസ് കോടതി അച്യൂതാനന്ദന് നോട്ടീസ് അയച്ചിട്ടുണ്ട്.എസ്എൻഡിപി യൂണിയൻ ശാഖകൾ വഴി നടത്തിയ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ 15 കോടിയലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് വി എസിന്റെ പരാതി. പിന്നോക്ക ക്ഷേമ കോർപറേഷനിൽ നിന്നെടുത്ത വായ്പ വലിയ പലിശ നിരക്കിൽ താഴേക്ക് നൽകി തട്ടിപ്പ് നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്തുടനീളം 124 കേസുകളാണ് വിജിലൻസ് അന്വേഷിച്ചത്.