പാളയത്ത് കടകൾക്ക് തീ പിടിച്ചു
തിരുവനന്തപുരം : ബേക്കറി jn. -പാളയം റോഡിൽ മജെസ്റ്റിക് റോഡിൽ പാളയം മാർക്കറ്റിനോട് ചേർന്നുള്ള ബേക്കറി കടയ്ക്കാണ് അർദ്ധരാത്രി 12.09നു തീ പിടിച്ചത്. തീ തൊട്ടു ചേർന്നുള്ള കടകളിലേക്കും വ്യാപിച്ചു. സംഭവം അറിഞ്ഞു എത്തിയ തിരുവനന്തപുരം ഫയർ and റെസ്ക്യൂ സ്റ്റേഷനിൽ നിന്നും 2 യൂണിറ്റ് സ്ഥലത്തെത്തുകയും ലോക്ക് പൊട്ടിച്ചു ഷട്ടർ പൊളിച്ചു തീ അണയ്ക്കുകയും ചെയ്തു. ബേക്കറി പൂർണമായും കത്തി നശിച്ചു.സേന 45 മിനിറ്റ് ഓളം പ്രവർത്തിച്ചു തീ കെടുത്തി.തീ കൂടുതൽ കടകളിലേക്ക് വ്യാപിക്കാതെ കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞതിനാൽ വലിയൊരുപകടം ഒഴിവായി. തിരുവനന്തപുരം നിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ ജയകുമാർ ന്റെ നേതൃത്വത്തിൽ 2 യൂണിറ്റ് സേന അഗ്നിരക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.ഷോർട് circuit ആണ് പ്രാധമീക നിഗമനം. ഏകദേശം 1.5 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.ഷോപ്പ് ഓണർ. മജീദ്, സുബഹീ മൻസിൽ, കല്ലാറ്റുമുക്ക്.