സംസ്ഥാനത്തെ പോളിംഗ് വൈകിയതില്‍ പരാതിയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി
കോട്ടയം: സംസ്ഥാനത്തെ പോളിംഗ് വൈകിയതില്‍ പരാതിയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. വോട്ടിംഗില്‍ കാലതാമസമുണ്ടായെന്ന് ജോസ് കെ മാണി പറഞ്ഞു. ഒരു മിനിറ്റില്‍ മൂന്നു വോട്ട് മാത്രമാണ് പല ബൂത്തുകളിലും ചെയ്യാനായതെന്നും മൂന്നും നാലും മണിക്കൂര്‍ ക്യൂ നിന്ന ശേഷം ആളുകള്‍ വോട്ടു ചെയ്യാതെ മടങ്ങിപ്പോയെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥ തലത്തില്‍ വൈകിപ്പിച്ചതായി കരുതുന്നില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. വോട്ടിംഗിലുണ്ടായ കാലതാമസത്തെ കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹംപറഞ്ഞു.എന്റെ