കറി മസാലകളില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തു: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

Spread the love

ഹോങ്കോങ്: ഭക്ഷ്യ സുരക്ഷാ വിഭാഗമായ സെൻ്റർ ഫോർ ഫുഡ് സേഫ്റ്റി (CFS) നടത്തിയ പരിശോധനയില്‍ പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളായ എം ഡി എച്ച്‌, എവറസ്റ്റ് എന്നിവയുടെ മസാല ഉത്പന്നങ്ങളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.സെൻ്റർ ഫോർ ഫുഡ് സേഫ്റ്റി നടത്തിയ പരിശോധനയില്‍ എവറസ്റ്റ് മസാലയുടെ മീൻ കറി മസാലയ്‌ക്കൊപ്പം മദ്രാസ് കറി പൗഡർ, സാമ്ബാർ മസാല മിക്സഡ് മസാല പൗഡർ, കറി പൗഡർ മിക്സഡ് മസാല പൗഡർ എന്നീ മൂന്ന് എംഡിഎച്ച്‌ ഉല്‍പ്പന്നങ്ങളില്‍ പരിധിയില്‍ കവിഞ്ഞ എഥിലീൻ ഓക്സൈഡ് അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.ലോകാരോഗ്യ സംഘടനയുടെ (WHO) കീഴിലുള്ള അന്താരാഷ്ട്ര ക്യാൻസർ ഗവേഷണ ഏജൻസി (IARC) എഥിലീൻ ഓക്സൈഡിനെ ഗ്രൂപ്പ് 1 കാര്‍സിനോജന്‍ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. മനുഷ്യരില്‍ ഇത് കാന്‍സറിന് കാരണമാകുമെന്നാണ് ഇതിനര്‍ത്ഥം. എഥിലീൻ ഓക്സൈഡ് ഒരു കാർബണിക് സംയുക്തമാണ്. വ്യാവസായികമായി നിരവധി ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഉയർന്ന അളവിലുള്ള ഉപയോഗം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.പതിവ് അന്വേഷണങ്ങളുടെ ഭാഗമായി, സിഎഫ്‌എസ് ഹോങ്കോങ്ങിലെ മൂന്ന് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നെടുത്ത സാമ്ബിളുകള്‍ പരിശോധിച്ചപ്പോള്‍ കീടനാശിനി, എഥിലീൻ ഓക്സൈഡ് എന്നിവ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി സിഎഫ്‌എസ് വക്താവ് പറഞ്ഞു. എന്നാല്‍ ഇതേകുറിച്ച്‌ എംഡിഎച്ച്‌, എവറസ്റ്റ് ഫുഡ്‌സ് കമ്ബനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വില്‍പന നിർത്തി ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കാൻ അധികൃതർ കമ്ബനികളോട് നിർദേശിച്ചിട്ടുണ്ട്. നേരത്തെ എഥിലീൻ ഓക്സൈഡ് പരിധിയില്‍ കൂടുതല്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തി സിംഗപ്പൂർ ഫുഡ് ഏജൻസിയും (എസ്‌എഫ്‌എ) എവറസ്റ്റ് ഫിഷ് കറി മസാല തിരിച്ചുവിളിക്കാൻ ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *