സ്ഥാനാർത്ഥികളുടെ പ്രതിനിധികളുമായി നിരീക്ഷകർ കൂടിക്കാഴ്ച നടത്തി
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകർ സ്ഥാനാർത്ഥികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം മണ്ഡലത്തിലെ പൊതു നിരീക്ഷകൻ ആഷീഷ് ജോഷി, പോലീസ് നിരീക്ഷകൻ രാജീവ് സ്വരൂപ്, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ ജെറോമിക് ജോർജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം, സ്ഥാനാർത്ഥികളുടെ പ്രചാരണ ചെലവ്, മറ്റ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ തുടങ്ങിയവ വിശദീകരിക്കുന്നതിനായാണ് യോഗം ചേർന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികൾക്കുള്ള സംശയങ്ങൾക്കും യോഗത്തിൽ മറുപടി നൽകി.