കര്‍ണാടകയില്‍ കുഴല്‍കിണറില്‍ വീണ രണ്ട് വയസുകാരനെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഐസ്വാള്‍: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ഇടിമിന്നലില്‍ മിസോറാമില്‍ കനത്ത നാശനഷ്ടം. 2500ലധികം വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും തകരാറ് സംഭവിച്ചു. മിന്നലേറ്റ് ഒരു സ്ത്രീ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ശക്തമായ കാറ്റില്‍ മരം കടപുഴകി വീണാണ് 45കാരിയായ സ്ത്രീ മരിച്ചത്. മരങ്ങള്‍ കടപുഴകി വീണും, റോഡുകള്‍ തകര്‍ന്നും കിടക്കുന്നതിനാല്‍ പലയിടങ്ങളിലേക്കും എത്തിപ്പെടാനാകാത്ത സാഹചര്യമാണുള്ളത്.ഞായറാഴ്ച മുതല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയാണ് സംസ്ഥാനത്ത് കടുത്ത നാശനഷ്ടം വിതച്ചത്. മഴയ്ക്കൊപ്പം കൊടുങ്കാറ്റും ആലിപ്പഴ വര്‍ഷവും ദുരന്തത്തിന്റെ ആഘാതം കൂട്ടി. പല വീടുകളും കെട്ടിടങ്ങളും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം അഞ്ച് ജില്ലകളിലാണ് ഇടിമിന്നലും മഴയും കനത്ത നാശം വിതച്ചത്.