സി എ എ ഭരണഘടന വിരുദ്ധം സി എ എ ഉടൻ പിൻവലിക്കുക എസ്ഡിപിഐ
തിരുവനന്തപുരംസി എ എ ഭരണഘടന വിരുദ്ധം സി എ എ ഉടൻ പിൻവലിക്കുക. എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് വിജില്‍ സംഘടിപ്പിച്ചു. പൗരത്വ നിയമം ഭരണഘടന വിരുദ്ധമാണെന്നും ഇന്ത്യയെ ഭിന്നിപ്പിക്കുന്ന നിലപാട് ഉടൻ കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും ഇല്ലെങ്കിൽ രാജ്യം കണ്ട രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ ഇന്ത്യ നേതൃത്വം കൊടുക്കുമെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സമിതി അംഗം അഷ്റഫ് പ്രാപച്ചമ്പലം പറഞ്ഞു ജില്ലാ വൈസ് പ്രസിഡന്റ് ഷിഹാബുദീൻ മാന്നാനി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഷബീർ ആസാദ്,ജില്ലാ ഓർഗാനൈസിങ് സെക്രട്ടറി നസീർ കല്ലമ്പലം ജില്ലാസെക്രട്ടറിമാരായ അജയൻ വിതുര സിയാദ് തൊളിക്കോട്,ഇർഷാദ് കന്യാകുളങ്ങര സബീന ലുക്മാൻ, ജില്ലാ ട്രഷറർ ഷംസുദ്ദീൻ മണക്കാട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കുന്നിൽ ഷാജഹാൻ, സബീർ കാട്ടാക്കട, സജീർ കുറ്റിയമ്മൂട്, സുനീർ പച്ചിക്കോട് വിവിധ മണ്ഡലം നേതാക്കൾ പങ്കെടുത്തു.