നെല്ലെ മുബാറക് ദിണ്ടി ഗലിൽ എസ്‌ഡിപിഐ സ്ഥാനാർത്ഥി
ചെന്നൈ: തമിഴ്‌നാട്ടിൽ എസ്ഡിപിഐ അണ്ണാ ഡിഎംകെ സഖ്യത്തിൽ. രാജ്യത്ത് ആദ്യമായി ട്ടാണ് ഒരു പ്രമുഖ പാർട്ടി എസ്ഡിപിഐ യുമായി സഖ്യത്തിലാകുന്നത്. അണ്ണാ ഡിഎംകെ സഖ്യത്തിൽ പാർട്ടി മൽസരിക്കുന്ന ഏക മണ്ഡലമായ ദിണ്ടിഗൽ ലോക്സഭാ മണ്ഡലത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ നെല്ലൈ മുബാറക് സ്ഥാനാർഥിയാവും.ഡിഎംകെ മുന്നണിയിൽ മൽസരിക്കുന്ന സിപിഎമ്മിലെ ആർ സച്ചിതാനന്ദനാണ് പ്രധാന എതിർസ്ഥാനാർഥി.തിരുനെൽവേലി പാളയംകോട്ട സ്വദേശിയായ മുബാറകിന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദമുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാളയംകോട്ട മണ്ഡലത്തിൽ നിന്ന് എസ്ഡിപിഐ സ്ഥാനാർഥിയായി മൽസരിച്ച മുബാറക് 12,241 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.ഡിഎംകെയുടെ സിറ്റിങ് സീറ്റായ ദിണ്ടിഗലിൽ എസ്ഡിപിഐക്ക് ഏറെ സ്വാധീനമുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അഞ്ചു ലക്ഷത്തിലേറെഡിഎംകെ സ്ഥാനാർഥി പി വേലുസ്വാമി ഇവിടെ ജയിച്ചത്. ഇത്തവണ ബിജെപിക്കൊപ്പം ചേർന്ന പട്ടാളി മക്കൾ കക്ഷിയിലെ കെ ജ്യോതിമുത്തുവായിരുന്നു രണ്ടാം സ്ഥാനത്ത്. ബിജെപി ഇതുവരെ മണ്ഡലത്തിൽ സ്ഥനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദിണ്ടിഗൽ മണ്ഡലത്തിൽ അണ്ണാ ഡിഎംകെ സ്ഥാനാർഥിയാണ് ജയിച്ചത്. ഒന്നേ കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് വിജയിച്ച എം വിജയകുമാറിന് ലഭിച്ചത്. പളനി, ഒഡൻചത്രം, ദിണ്ടിഗൽ, അത്തൂർ, നിലക്കോട്ടെ, നാഥം, നിയമസഭാ മണ്ഡലങ്ങളാണ് ദിണ്ടിഗൽ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. ഇതിൽ മൂന്ന് മണ്ഡലങ്ങൾ വീതം ഡിഎംകെയും അണ്ണാഡിഎംകെയും കൈവശംവച്ചിരിക്കുന്നു. ദിണ്ടിഗൽ, നിലക്കോട്ടെ, നാഥം മണ്ഡലങ്ങളിലാണ് അണ്ണാ ഡിഎംകെ എംഎൽഎമാരുള്ളത്.