കൊല്ലം നഗരപാത വികസന പദ്ധതി: 436.15 കോടി രൂപയുടെ സ്ഥലം ഏറ്റെടുക്കലിന്‌ അംഗീകാരം

Spread the love

തിരുവനന്തപുരംകൊല്ലം നഗരപാത വികസന പദ്ധതിക്കായി ഭൂമിയേറ്റെടുക്കലിന്‌ അംഗീകാരം നൽകിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 436.15 കോടി രൂപയുടെ സ്ഥലം ഏറ്റെടുക്കൽ നിർദേശമാണ്‌ അംഗീകരിച്ചത്‌. 8.341 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുക്കുന്നത്‌. മേവറം –- കാവനാട്‌ റോഡിൽ 1423 സെന്റ്‌ ഭൂമി ഏറ്റെടുക്കാൻ 325.52 കോടി രൂപയാണ്‌ അനുവദിക്കുക. റെയില്‍വേ സ്റ്റേഷന്‍ – –- ഡീസന്റ്‌ ജങ്‌ഷൻ റോഡിൽ 248.64 സെന്റ്‌ ഏറ്റെടുക്കാൻ 41.41 കോടി രൂപ വകയിരുത്തി. തിരുമുല്ലവാരം – -കച്ചേരി ജങ്‌ഷന്‍ റോഡിൽ 396.69 സെന്റ്‌ ഭൂമി ഏറ്റെടുക്കാൻ 68.72 കോടി രൂപയാണ്‌ ചെലവ്‌. 50 ലക്ഷം രൂപ കണ്ടിജൻസി ചാർജ്‌ ഇനത്തിലും ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *