സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ എൽഡിഎഫ് സർക്കാർ കേന്ദ്രത്തിനെതിരെ വ്യാജ പ്രചരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന ഇലക്ഷൻ ഇൻ ചാർജ് പ്രകാശ് ജാവദേക്കർ എംപി. 19,000 കോടി രൂപ കൂടി അധികം കടമെടുക്കാൻ അനുവദിക്കണമെന്ന സംസ്ഥാനത്തിൻ്റെ ആവശ്യം കേന്ദ്രം തള്ളിയെന്നാണ് ചീഫ് സെക്രട്ടറി ഇപ്പോൾ പറയുന്നത്. എന്നാൽ 2022 – 23 വർഷത്തിൽ 28,000 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാൻ അനുവാദമുണ്ടായിരുന്നത്. അത്രയും തുക കേരളം കടമെടുത്തതുമാണ്.23-24 വർഷത്തിൽ കേരളത്തിന് 32,000 കോടി രൂപ കടമെടുക്കാനായിരുന്നു അനുവാദമുണ്ടായിരുന്നത്. എന്നാൽ 50% അധികം കേരളത്തിന് ലഭിച്ചു. 48,000 കോടി കേരളം കടമെടുത്തു. ഇതെല്ലാം ധനകാര്യ കമ്മീഷനാണ് തീരുമാനിക്കുന്നത്. എന്നാൽ സംസ്ഥാനത്തിൻ്റെ പിടിപ്പുകേട് കേന്ദ്രത്തിൻ്റെ തലയിലിട്ട് രക്ഷപ്പെടാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും പ്രകാശ് ജാവദേക്കർ തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.തൃശ്ശൂരിൽ ടിഎൻ പ്രതാപനെ ഒഴിവാക്കി കെ.മുരളീധരനെ കൊണ്ടുവന്നത് എൽഎഡിഎഫ്- യുഡിഎഫ് അഡ്ജസ്റ്റ്മെൻറാണ്. വടകരയിൽ യുഡിഎഫ് എൽഡിഎഫിനെ സഹായിക്കും. തൃശ്ശൂരിൽ തിരിച്ചും. രാജ്യത്ത് എല്ലാ സ്ഥലത്തും കോൺഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. ഇത് മലയാളികൾ മനസിലാക്കും. കേരളത്തിൽ ഇടത്-വലത് വ്യാജ മത്സരമാണ് നടക്കുന്നതെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.