ജെ എന്‍ യു സര്‍വകലാശാല ക്യാമ്പസില്‍ രണ്ട് വിദ്യാർത്ഥി ഗ്രൂപ്പുകൾ തമ്മിൽ സംഘര്‍ഷം

Spread the love

ഡൽഹി: ജെ എന്‍ യു സര്‍വകലാശാല ക്യാമ്പസില്‍ രണ്ട് വിദ്യാർത്ഥി ഗ്രൂപ്പുകൾ തമ്മിൽ സംഘര്‍ഷം. എബിവിപി പ്രവര്‍ത്തകരാണ് ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ ആക്രമണം നടത്തിയെന്ന് ഇടതുസംഘടന പ്രവര്‍ത്തകര്‍ ആരോപിച്ചു.സംഘർഷത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തതോടെ ഏറ്റുമുട്ടൽ രൂക്ഷമായി. സംഭവത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിക്കേറ്റു. ക്യാമ്പസിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ പരസ്പരം ഏറ്റുമുട്ടി.വടികൊണ്ടും അടിച്ചും ക്യാമ്പസിലുണ്ടായിരുന്ന സൈക്കിള്‍ ഉള്‍പ്പെടെ എടുത്തെറിയുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്തുവന്നു. ഇരുവിഭാഗമായി തിരിഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടത്. ഇന്നലെ രാത്രി ക്യാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.സംഭവത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Leave a Reply

Your email address will not be published. Required fields are marked *