ഷിബു ചക്രവര്‍ത്തിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍
തൃശൂർ :തൃശ്ശൂരില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖത്തിനിടെ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ”നമുക്കൊരു കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഉണ്ട്. ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടാണുപോലും .തുടങ്ങിയിട്ട് 10 വര്‍ഷമായി കുട്ടികളൊക്കെയാണെങ്കില്‍ ഓടിക്കളിക്കേണ്ട പ്രായമായി. പക്ഷേ, ഇത് ഓടുന്നില്ല. ഇതിങ്ങനെ മതിയോ” എന്നായിരുന്നു ചോദ്യം.ഇതിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രിക്ക് നിയന്ത്രണം വിട്ടത്. പറയാന്‍ അവസരം കിട്ടുമ്പോള്‍ എന്തും പറയാമെന്ന് ധരിക്കരുത്. ഇത്രയും ആളുകളുടെ മുന്നില്‍വെച്ച് ഈ സ്ഥാപനത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയാണോ? അവിടെ പ്രശ്‌നങ്ങളുണ്ടായിരുന്നു.അത് പരിഹരിച്ചു. ആ സ്ഥാപനത്തില്‍ പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കുന്ന രീതി ശരിയാണോ? മുഖ്യമന്ത്രി ഷിബു ചക്രവര്‍ത്തിയോട് ചോദിച്ചു