സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

Spread the love

തിരുവനന്തപുരം : ആലപ്പുഴയിലെ ഗുരുതരമായ സംഘടന പ്രശ്‌നങ്ങള്‍ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്‌തേക്കും. നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന് അംഗങ്ങള്‍ പാര്‍ട്ടി വിട്ടു പോകുന്നതും ലഹരി മാഫിയ ബന്ധവുമാണ് ആലപ്പുഴയിലെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്. കരുനാഗപ്പള്ളി ലഹരി കേസ് പ്രതി ഇജാസിനെ പുറത്താക്കുകയും ഏരിയ കമ്മറ്റിയംഗം ഷാനവാസിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. തെറ്റുതിരുത്തല്‍ രേഖ നടപ്പിലാക്കുന്ന ഘട്ടത്തില്‍ ആലപ്പുഴ ജില്ലയില്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളെ ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. കൂടുതല്‍ തിരുത്തല്‍ നടപടികളിലേക്ക് നീങ്ങാന്‍ സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയേക്കും.അതേസമയം എല്‍ഡിഎഫ് നേതൃയോഗം ഇന്ന് ചേരും. വൈകീട്ട് മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. സംസ്ഥാന വികസനത്തിനായി തയാറാക്കിയ മാര്‍ഗ രേഖയാകും യോഗത്തിന്റെ പ്രധാന അജണ്ട. രേഖ എല്ലാ ഘടകകക്ഷികള്‍ക്കും നല്‍കിയിരുന്നു. ഓരോ പാര്‍ട്ടികളോടും അവരവരുടെ അഭിപ്രായാങ്ങള്‍ രേഖാമൂലം അറിയിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ബഫര്‍ സോണുമായ ബന്ധപ്പെട്ട ആശങ്കകളും യോഗത്തില്‍ ഉയര്‍ന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *