മലയണ്ണാന്റെ ആക്രമണത്തെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്

Spread the love

വയനാട്: മലയണ്ണാന്റെ ആക്രമണത്തെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്. പുൽപ്പള്ളി ഇരുളത്താണ് സംഭവം നടന്നത്. പ്രദേശവാസിയായ വാസുവിന്റെ വീടിനുള്ളിലേക്ക് കയറിയ മലയണ്ണാൻ വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. മലയണ്ണാനെ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് വീട്ടുകാർക്ക് നേരെ ആക്രമണം നടന്നത്.വാസു, ഗോപി, സീമന്തിനി, ബിന്ദു എന്നിവർക്കാണ് പരിക്കേറ്റത്. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് പരിക്കേറ്റവർ. വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ വർദ്ധിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ രണ്ട് തവണയാണ് പ്രദേശത്ത് കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ശല്യം അനുഭവപ്പെടുകയാണ്. കടുവയെ പിടികൂടാനായി വനം വകുപ്പ് കൂട് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ചോളം വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ച് കൊന്നത്. ഇന്ന് വയനാട്ടിൽ പാതി ഭക്ഷിച്ച നിലയിൽ ആടിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *