സംസ്ഥാന ബജറ്റില്‍ പൊലീസ് സേനയ്ക്ക് ആകെ 150.26 കോടി രൂപ വകയിരുത്തി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പൊലീസ് സേനയ്ക്ക് ആകെ 150.26 കോടി രൂപ വകയിരുത്തി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പൊലീസ് സേനയുടെ നവീകരണത്തിന് 12 കോടി രൂപ. ജയില്‍ വകുപ്പിന് 14.5 കോടി. ലഹരിവിരുദ്ധ കാമ്പയിനായ വിമുക്തിക്ക് 9.5 കോടിയും ദുരന്ത നിവാരണ അതോറിറ്റിക്ക് 6 കോടി രൂപയും വകയിരുത്തി.എക്‌സൈസ് വകുപ്പിന്റെ ആധുനിക വത്കരണത്തിന് 9.2 കോടി. വിജിലന്‍സിന് 5 കോടി. റവന്യൂ വകുപ്പിന്റെ നവീകരണത്തിന് 26.5 കോടി. സര്‍ക്കാര്‍ പ്രസ്സുകള്‍ക്ക് 5.2 കോടി. സപ്ലൈകോ ഔട്ട്ലെറ്റ് നവീകരണത്തിന് 10 കോടി രൂപ. മുന്നോക്ക വികസന കോര്‍പ്പറേഷന് 35 കോടിയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 17 കോടിയും വകയിരുത്തി.നീതിന്യായ വകുപ്പിന് ആകെ 44.14 കോടി അനുവദിച്ചു. ഹൈക്കോടതികളും കീഴ്‌കോടതികളും നവീകരിക്കാനും കൂടുതല്‍ സുരക്ഷ ഒരുക്കാനുമായി 3.3 കോടിയും വകയിരുത്തി. കളമശേരിയില്‍ ഒരു ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാനും തീരുമാനം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ മഴവില്ല് പദ്ധതി 5 കോടി. നിര്‍ഭയ പദ്ധതിക്ക് 10 കോടി. സ്ത്രീ സുരക്ഷയ്ക്ക് 10 കോടിയും, അംഗന്‍വാടി ജീവനക്കാര്‍ക്കുള്ള പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് 1.2 കോടിയും വകയിരുത്തി.