ചെറുപുഴയില്‍ ആസിഡ് ആക്രമണത്തില്‍ ഗൃഹനാഥന് പരുക്കേറ്റു

Spread the love

ചെറുപുഴയില്‍ ആസിഡ് ആക്രമണത്തില്‍ ഗൃഹനാഥന് പരുക്കേറ്റു.പ്രാപ്പൊയില്‍ പെരുന്തടത്തെ തോപ്പില്‍ രാജേഷിനെയാണ് ആസിഡ് ഒഴിച്ചു പരുക്കേല്‍പ്പിച്ചത്. ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. പുതിയ വീടിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തിക്കുള്ള ഒരുക്കങ്ങള്‍ നടത്തിയശേഷം സമീപത്ത് നിര്‍മിച്ച താല്‍കാലിക ഷെഡില്‍ ഇരിക്കുകയായിരുന്ന രാജേഷിന്റെ മുഖത്തേക്ക് അക്രമി ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് ഒഴിച്ച ഉടന്‍ ഇയാള്‍ സ്ഥലത്തു നിന്നും കടന്നുകളഞ്ഞു. രാജേഷിന്റെ നിലവിളി കേട്ട് സമീപ വാസികള്‍ ഓടിയെത്തി പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. രാജേഷിനെ ചെറുപുഴ പൊലിസും സമീപവാസികളും ചേര്‍ന്ന് ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *