ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയ് പുതിയ പാർട്ടി പ്രഖ്യാപിച്ചു
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്ന് പേരിട്ട പാർട്ടി ഇന്ന് ഔദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു. വിജയ് തന്നെയാണ് പാർട്ടിയുടെ ചെയർമാൻ.ഏറെ നാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന വിജയ്‌യുടെ രാഷ്ട്രീയപ്രവേശനം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. പാർട്ടി പ്രഖ്യാപിച്ച് കൊണ്ടുള്ള കത്ത് വിജയ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.