33 മാസങ്ങളായി മുടങ്ങാതെ അന്നം പുണ്യം
നെയ്യാറ്റിൻകര : കെ പി സി സി വിചാർ വിഭാഗ് സംഘടിപ്പിക്കുന്ന എം വേണുഗോപാലൻ തമ്പി നെയ്യാറ്റിൻകര ശശി സ്മാരക അന്നം പുണ്യം 33 മാസങ്ങളായി മുടങ്ങാതെ തുടരുന്നു. കോവിഡ് കാലത്ത് ആരംഭിച്ച അന്നദാനമാണിത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തുന്നവർക്കും കൂട്ടിരിപ്പുകാർക്കു മാണ് എല്ലാ ദിവസവും ഉച്ചക്ക് 12.30ന് ഭക്ഷണം നൽകുന്നത്. പ്രതിദിനം 200 പേർക്കാണ് ഭക്ഷണം നൽകുന്നത്.ആയൂർ ലില്ലിക്കുട്ടി ഫൗണ്ടേഷൻ പരേതയായ മാതാവിൻ്റെ ഓർമ്മക്കായി രണ്ടു ദിവസത്തെ ഭക്ഷണ വിതരണം നടത്തി. കേരള കോൺഗ്രസ് (എം) നേതാവ് ആയൂർ ബിജുവാണ് സഹായമെത്തിച്ചത്വെള്ളറട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാജ് മോഹൻ ഒരു ദിവസത്തെ ഭക്ഷണമെത്തിച്ചു.കുന്നത്തുകാൽ പാർലമെൻ്ററി പാർട്ടി ലീഡർ അനീഷ് ബി.വി, തിരുപുറം പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ക്രിസ്തുദാസ്, ചെങ്കൽ പഞ്ചായത്ത് അംഗം പ്രാശാന്ത് , തുടങ്ങിയവർ ഓരോ ദിവസത്തെ ഭക്ഷണമെത്തിച്ചു നൽകി.കുളത്തൂർ ഗ്രാമപഞ്ചായത്തംഗം സന്തോഷ്, പട്ടം വാർഡ് പ്രസിഡൻ്റ് രാകേഷ്, പരശുവയ്ക്കൽ മണ്ഡലം പ്രസിഡൻ്റ് ലിജിത് കൊറ്റാ മം, എൻ.ജി.ഒ. അസ്സോസിയേഷൻ നേതാവ് അജയാക്ഷൻ, യൂത്ത് കോൺഗ്രസ് നേതാവ് അനൂപ് പാലിയോട്, മഹിള കോ ൺഗ്രസ് നെയ്യാറ്റിൻകര ബ്ളോക്ക് കമ്മിറ്റി, കൊല്ലിയോട് സത്യനേശൻ്റെ സഹായത്തോടെ കുന്നത്തുകാൽ മഹിള കോൺഗ്രസ് കമ്മിറ്റി, മുൻ പഞ്ചായത്തംഗം ക്ലമൻ്റ്, കെ.പി.എസ്.ടി എതിരുവനന്തപുരം കമ്മിറ്റിയിലെ പ്രിൻസ്, മാരായമുട്ടം മണ്ഡലം പ്രസിഡൻ്റ് ബിനിൽ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ് ഉദയകുമാർ തുടങ്ങിയവർ ഓരോ ദിവസത്തെ ഭക്ഷണമെത്തിച്ചു.എല്ലാമാസവും ഭക്ഷണമെത്തിക്കുന്ന അദ്ധ്യാപ സംഘടനയായ KPSTA രാജ് മോഹൻസറിൻ്റെ നേതൃത്വത്തിൽ ഒരു ദിവസത്തെ ഭക്ഷണമെത്തിച്ചു നൽകി.വഴുതൂർ വാർഡ് കമ്മിറ്റി പ്രവീണിൻ്റെയും സുരേഷി ൻ്റെയും നേതൃത്വത്തിൽ പതിവുപോലെ ഭക്ഷണമെത്തിച്ചു. ഇൻ്റർനാഷണൽ സീയോൻ അസംബ്ലി യൂത്ത് ഇൻ ക്രൈസ്റ്റും ചാരിറ്റി ഡിപ്പാർട്ട്മെന്റും ചേർന്ന് എല്ലാ മാസത്തേയും പോലെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഉച്ച ഭക്ഷണം നൽകി.പ്രതിസന്ധി ഘട്ടങ്ങളിൽ ചാക്കോ.ടി.ചാക്കോ,ശ്യാം പൂവാർ, സിബിൽ പാമ്പോട്ടിൽ, ഹരികൃഷ്ണൻ, അബ്ദുൽ സലാം, വിനോദ്.ടി.എസ് തുടങ്ങിയവർ സഹായമെത്തിച്ചു.എല്ലാ ഞായറാഴ്ചകളിലും ഇരുമ്പിൽ കലാരഞ്ചിനിയാണ് ഭക്ഷണ വിതരണം നടത്തുന്നത്. ടി.എസ്. ലിവിൻസ് കുമാർ, ജോജിൻ, വിശ്വൻ തുടങ്ങിയവർ നേതൃത്വം നൽകുന്നു.ജയരാജ് തമ്പി, ഷിനോജ്, ആർ.വി.വിജിൻ,അജിൻ ദാസ്, മനു, ലാലു തുടങ്ങിയ സന്നദ്ധ ഭടന്മാർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകുന്നു.