വ്യാജമായി നിർമിച്ച് വിൽപ്പന നടത്തുവാൻ വച്ച കള്ളും അക്കാനിയുമായി തമിഴ്നാട് സ്വദേശിയെ നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടി
നെയ്യാറ്റിൻകര : വ്യാജമായി നിർമിച്ച് വിൽപ്പന നടത്തുവാൻ വച്ച കള്ളും അക്കാനിയുമായി തമിഴ്നാട് സ്വദേശിയെ നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടി. തമിഴ്നാട് തിരുനെൽവേലി ചേന്ദമംഗലം വേലപ്പനാടന്നൂർ സ്വദേശി രാമർ (53) നെയാണ് എക്സൈസ് ഇൻസ്പെക്ടർ ടോണി എസ്.ഐസക്കും പാർട്ടിയും ചേർന്ന് പിടികൂടിയത്.ബജാജ് M 80 വാഹനത്തിൽ കടത്തിക്കൊണ്ടു വന്ന വ്യാജമായി നിർമിച്ച കള്ളും അക്കാനിയും കണ്ടെത്തിയത്തിനെ തുടർന്ന് നടത്തിയ പരിശോധനയിൽ,ടിയാൻ താമസിച്ചിരുന്ന നെയ്യാറ്റിൻകര താലൂക്കിലെ കാരോട് കുഴിഞ്ഞാംവിളയിലുള്ള വാടക റൂമിൽ നിന്ന് വ്യാജക്കള്ളും വ്യാജമായി നിർമ്മിച്ച അക്കാനിയും വ്യാജമായി കള്ള് നിർമിക്കാൻ ഇലക്ട്രോപ്ലേറ്റിങ്ങിനും ക്ലീൻസിങ്ങിനുമായി ഉപയോഗിക്കുന്ന കെമിക്കൽ പൗഡറും കളറും പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും കണ്ടെത്തി. ടിയാൻ സഞ്ചരിച്ച വാഹനത്തിൽ നിന്നും ടിയാൻ വാടകക്കെടുത്ത് താമസിച്ചിരുന്ന റൂമിൽ നിന്നുമായി ആകെ 60 ലിറ്റർ വ്യജമായി നിർമ്മിച്ച കള്ളും 46 ലിറ്റർ വ്യാജമായി നിർമ്മിച്ച അക്കാനിയും പിടികൂടിയിട്ടുള്ളതാണ്. ടിയാൻ അതിർത്തി പ്രദേശങ്ങളിൽ നിന്ന് ചെറിയ അളവിൽ കള്ളും അക്കാനിയും ശേഖരിച്ച ശേഷം വെള്ളവും കെമിക്കൽ പൗഡറും ചേർത്ത് മിക്സ് ചെയ്ത് കൂടുതൽ അളവിൽ വ്യാജമായി നിർമ്മിച്ച് പൊഴിയൂർ പോലുള്ള അതിർത്തി പ്രദേശങ്ങളിൽ മറ്റും വില്പന നടത്തുകയാണ് പതിവ്.പാർട്ടിയിൽ സി ഐ കൂടാതെ എക്സൈസ് ഐ ബി പ്രവെൻ്റിവ് ഓഫീസർ ജസ്റ്റിൻ രാജ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്), ഷാജി കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായമാരായ സുഭാഷ് കുമാർ, വിജേഷ് ഡ്രൈവർ, ജിൻരാജ് എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ ബഹുമാനപ്പെട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുള്ളതാണ്.