വെള്ളായണി കായലിൽ കുളിക്കാനിറക്കിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

Spread the love

തിരുവനന്തപുരം : വെള്ളായണി കായലിൽ കുളിക്കാനിറക്കിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വെങ്ങാനൂർ ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികളാണ് മുങ്ങി മരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19) ഫെർഡിൻ (19) ലിബിനോൺ ( 19 ) എന്നിവരാണ് ഇന്ന് ഉച്ച്യ്ക്കുശേഷം വെള്ളിയാണി പ്രദേശത്ത് നാടിനെ നടുക്കിയ ദാരുണ അന്ത്യത്തിന് ഇരയായത്.ഇവരോടൊപ്പംമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളായണി വച്ചാമൂലയിലാണ് കുളിക്കാൻ വിദ്യാർത്ഥികൾ ഇറങ്ങിയത്.നാലുപേരും കുളിക്കാനിറങ്ങിയെങ്കിലും മൂന്നുപേര്‍ ചെളിയില്‍ കുടുങ്ങി മുങ്ങി താഴ്കുകയായിരുന്നു. രക്ഷപ്പെട്ട വിദ്യാര്‍ത്ഥിയാണ് നിലവിളിച്ച് നാട്ടുകാരെ വിവരമറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരെത്തിയാണ് മൂന്നു വിദ്യാര്‍ത്ഥികളെയും പുറത്തെടുത്തത്. ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാര്‍ പറഞ്ഞു. പുറത്തെടുത്തപ്പോള്‍ തന്നെ മൂന്നുപേരും മരിച്ചിരുന്നു. രണ്ടു ബൈക്കുകളിലായിട്ടാണ് നാലു വിദ്യാർത്ഥികൾ സ്ഥലത്തെത്തിയത്. സാധാരണയായി ആളുകൾ കുളിക്കുന്ന സ്ഥലമാണെങ്കിലും അപകടമേഖയാണെന്നും നാട്ടുകാർ പറയുന്നത്. സ്ഥലത്ത് ഫയർഫോഴ്സും പൊലീസും എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *