സംസ്ഥാന ലഹരി വർജ്ജന സമിതിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും ഉപഹാര സമർപണവും

Spread the love

സംസ്ഥാന ലഹരി വർജ്ജന സമിതിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും ഉപഹാര സമർപണവും മാനിഷാദ സാംസ്‌കാരിക സമിതിയുടെ പ്രവർത്തനഉത്ഘാടനവും 2024ജനുവരി 26(ഇന്ന്) വൈകുന്നേരം 4മണിക്ക് തിരുവനന്തപുരം നന്താ വനം പ്രൊഫ. എൻ. കൃഷ്ണപിള്ളഫൌണ്ടേഷൻ ഹാളിൽ വെച്ച് മുൻ എം പി. പന്ന്യൻ രവീന്ദ്രൻ നിർവഹിക്കും. ലഹരി വർജന സമിതി സെക്രട്ടറി റസൽ സബർമതി അധ്യക്ഷൻ ആവുന്ന യോഗത്തിൽ ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ സ്വാഗതവുംജില്ലാ സെക്രട്ടറി ഷാജി നന്ദിയും പറയും. മുഖ്യ അഥിതി ആയി സിനിമ താരം എം. ആർ ഗോപകുമാർ പങ്കെടുക്കും. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ മുഖ്യ പ്രഭാഷണം നടത്തും. കവി ഗിരീഷ് പുലിയൂർ അനുമോദന പ്രഭാഷണം നടത്തും. യോഗത്തിൽ ആശംസകൾ നേർന്നുകൊണ്ട് കവി പ്രഭാകരൻ പൈയാടക്കൻ. സി. ജി. എൽ. എസ്‌. ഡയറക്ടർ റോബർട്ട്‌ സാം.പ്രേം നസീർ സുഹൃത് സമിതി പനച്ചമൂട് ഷാജഹാൻ. മാധ്യമ പ്രവർത്തകൻ റഹിം പനവൂർ. ഗുരുവായൂർ അപ്പൻ അനിൽ കുമാർ എന്നിവർ സംസാരിക്കും. യോഗത്തിൽ വെച്ച് വിവിധ മേഖല കളിൽ കഴിവ് തെളിയിച്ചവർക്ക് ഉപഹാരം നൽകും .

Leave a Reply

Your email address will not be published. Required fields are marked *