വനം ആസ്ഥാനത്ത് റിപ്പബ്ലിക് ദിനം ആചരിച്ചു
തിരുവനന്തപുരം : കേരള വനം വകുപ്പിന്റെ നേതൃത്വത്തിൽ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനാചരണ പരിപാടികൾ വഴുതക്കാട് വനം ആസ്ഥാനത്ത് (26.1.2024) സംഘടിപ്പിച്ചു .പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി. ജയപ്രസാദ് ഐ എഫ് എസ് ആസ്ഥാനമുറ്റത്തെ രക്തസാക്ഷി സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തു. തുടർന്ന് വനം സേനാംഗങ്ങളുടെ ഗാർഡ് ഓഫ് ഓർണർ സ്വീകരിച്ചുകൊണ്ട് സുസ്ഥിരവികസനത്തിനൊപ്പം നമ്മുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകണെന്നുമുള്ള റിപ്പബ്ലിക് ദിന സന്ദേശം നൽകി.ചടങ്ങിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി) ഡോ .എൽ ചന്ദ്രശേഖർ ഐഎഫ്എസ്, ഫോറസ്റ്റ് കൺസർവേറ്റർ ഡോക്ടർ സഞ്ജയൻ കുമാർ ഐഎഫ്എസ് , അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ( വിജിലൻസ് &എസ്റ്റേറ്റ് ഓഫീസർ)ബൈജു കൃഷ്ണൻ എന്നിവർ പങ്കെടുത്തു.