100 കോടിയുടെ അനധികൃത സ്വത്ത്; തെലങ്കാന ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡിനെത്തിയവരുടെ കണ്ണുതള്ളി
ഹൈദരാബാദ്: കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയും 40 ലക്ഷം രൂപയുടെ കറന്‍സ്, 60 ആഡംബര വാച്ചുകള്‍, 14 ഫോണ്‍,… തെലങ്കാനയിലെ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി സെക്രട്ടറിയും എച്ച്എംഡിഎ മുന്‍ ഡയറക്ടറുമായ ശിവ ബാലകൃഷ്ണയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത സ്വത്തുക്കള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് ശിവയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്.ഏകദേശം 300 കോടി രൂപ വിപണി മൂല്യമുള്ള സ്വത്തുക്കള്‍ 24 മണിക്കൂര്‍ തിരച്ചിലില്‍ എസിബി കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ബാലകൃഷ്ണയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 84 ലക്ഷം രൂപയുടെ കറന്‍സി, 1.20 കോടി വിലമതിക്കുന്ന 2 കിലോ സ്വര്‍ണം, 4 ലക്ഷം രൂപയുടെ 5.5 കിലോ വെള്ളി, 32 ലക്ഷം രൂപ വിലമതിക്കുന്ന 73 ആഡംബര വാച്ചുകള്‍, മൊബൈല്‍ ഫോണുകള്‍, മൂന്നു വില്ലകള്‍, 90 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ എന്നിവയാണ് കണ്ടെടുത്തത്. ജങ്കാവിലെ 24 ഏക്കര്‍ ബിനാമിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളുടെ ബാങ്ക് ലോക്കറുകടക്കം വിശദമായി പരിശോധിക്കുമെന്ന് എ.സി.ബി അറിയിച്ചു.റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചതിലൂടെ കോടിക്കണക്കിന് രൂപ ഇയാള്‍ കൈക്കൂലി വാങ്ങിയെന്നാണ് എ.സി.ബി.യുടെ പ്രാഥമിക കണ്ടെത്തല്‍. ഒരേസമയം, ഇയാളുടെ വീട്ടിലും ബന്ധുക്കളുടെ വീടുകളിലും ഓഫിസുകളിലുമടക്കം 20 സ്ഥലങ്ങളില്‍ റെയ്ഡ് നടന്നു.ബാലകൃഷ്ണയെ ബിനാമിയോടൊപ്പം ചോദ്യം ചെയ്യുമെന്നും ഇവരുടെ സാമ്പത്തിക വിവരങ്ങള്‍ തിങ്കളാഴ്ച പരിശോധിക്കുമെന്നും എസിബി ജെഡി അറിയിച്ചു. എച്ച്എംഡിഎയുടെ പ്ലാനിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ച ശിവ ബാലകൃഷ്ണ നിലവില്‍ RERA സെക്രട്ടറിയാണ്. നേരത്തെ ഹൈദരാബാദ് മെട്രോ റെയില്‍ പ്ലാനിം