വനം വകുപ്പ് കേസുകളില്‍ അന്വേഷണം കുറ്റമറ്റതാക്കണം: മന്ത്രി എ കെ ശശീന്ദ്രന്‍ഉദ്യോഗസ്ഥര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു
തിരുവനന്തപുരം : വനം വകുപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തണമെന്ന് വനം വന്യജീവി വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍.പി ടി പി നഗറില്‍, എച്ച് ആര്‍ ഡി ട്രെയിനിംഗ് ഹാളില്‍ പ്രൊബേഷനറി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കായി സംഘടിപ്പിച്ച ഏകദിന വിജിലന്‍സ് ബോധവല്‍ക്കരണ ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങളുണ്ടാക്കുന്ന കൃഷി നാശവും ജീവാപായവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്കും കൂടുതല്‍ പരിഗണന നല്‍കണമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ ആരുടെയും പ്രേരണയില്ലാതെ പരാതികളും കേസുകളും വസ്തുനിഷ്ഠമായി അന്വേഷിക്കണമെന്നും കൂടുതല്‍ ജാഗ്രത യോടെ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കണമെന്നും മന്ത്രി പറഞ്ഞു. മുട്ടില്‍ മരം മുറി കേസില്‍ വകുപ്പുദ്യോഗസ്ഥര്‍ മികച്ച രീതിയിലുള്ള അന്വേഷണമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനം വിജിലന്‍സ് ആന്‍ഡ് ഫോറസ്റ്റ് ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ പോലീസ് വിജിലന്‍സ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. വനം വകുപ്പ് മേധാവി ഗംഗാ സിംഗ് ഐ.എഫ്. എസ് ശില്പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ & ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി. ജയപ്രസാദ് ഐ. എഫ്. എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഫിനാന്‍സ്, ബഡ്ജറ്റ് & ഓഡിറ്റ്) ഡോ. പി. പുകഴേന്തി ഐ എഫ് എസ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (സോഷ്യല്‍ ഫോറസ്ട്രി) ഡോ. എല്‍ ചന്ദ്രശേഖര്‍ ഐ.എഫ്.എസ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വിജിലന്‍സ്& ഫോറസ്റ്റ് ഇന്റലിജന്‍സ്) പ്രമോദ് ജി. കൃഷ്ണന്‍ ഐ.എഫ്.എസ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഇക്കോ ഡെവലപ്‌മെന്റ് & ട്രൈബല്‍ വെല്‍ഫയര്‍) ജെ.ജസ്റ്റിന്‍ മോഹന്‍ ഐ.എഫ്.എസ്., ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഡോ.സഞ്ജയന്‍ കുമാര്‍ ഐ.എഫ്.എസ്, ഡി.കെ. വിനോദ്കുമാര്‍ ഐ എഫ് എസ്, സൂപ്രണ്ട് ഓഫ് പോലീസ് (ഇന്റലിജന്‍സ്)വിജിലന്‍സ്& ആന്റീകറപ്ഷന്‍സ് ബ്യൂറോ) ഇ. എസ്. ബിജു മോന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു.2 .വരയാടുകളുടെ പ്രജനനം : ഇരവികുളം ദേശീയ ഉദ്യാനത്തില്‍ ഫെബ്രുവരി , മാര്‍ച്ച് മാസങ്ങളില്‍ പ്രവേശനമില്ലഇരവികുളം ദേശീയ ഉദ്യാനത്തില്‍ വരയാടുകളുടെ പ്രജനന സീസണ്‍ ആരംഭിച്ചതിനാലും വരയാടിന്‍കുഞ്ഞുങ്ങളുടെ പരിപാലനവും സംരക്ഷണവും സംബന്ധിച്ച് ഏറെ ശ്രദ്ധ ചെലുത്തേണ്ടതിനാലും 2024 ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ & ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി. ജയപ്രസാദ് ഐ എഫ് എസ് അറിയിച്ചു.