പ്രധാനമന്ത്രിക്ക് പോലും ഇല്ലാത്ത ധിക്കാരമാണ് കേരളത്തിലെ മുഖ്യമന്ത്രിക്കെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുധാകരന്‍

Spread the love

പ്രധാനമന്ത്രിക്ക് പോലും ഇല്ലാത്ത ധിക്കാരമാണ് കേരളത്തിലെ മുഖ്യമന്ത്രിക്കെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കേരളത്തില്‍ എന്ത് നിയമവാഴ്ചയാണ് ഉള്ളത്. സംസ്ഥാനത്ത് കഞ്ചാവും ചരസും ഒഴുകുന്നു. ഒരു തലമുറയുടെ വംശ നാശം നിശബ്ദമായി സംസ്ഥാനത്തേക്ക് അരങ്ങേറുന്നുവെന്നും അദ്ദേഹം പറഞ്ഞു.പിണറായി വിജയന്‍ എന്ന ഏകാധിപതി ജയിലില്‍ കിടക്കേണ്ട സമയം കഴിഞ്ഞു. മോദി-പിണറായി ധാരണയുടെ ഭാഗമായാണ് പിണറായി രക്ഷപ്പെട്ടു പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു.കെ സുരേന്ദ്രനെ പിണറായി സഹായിച്ചു. പിണറായിയെ സുരേന്ദ്രനും പാര്‍ട്ടിയും സഹായിച്ചു. ലാവ്‌ലിന്‍ കേസ് വിചാരണക്കെടുത്താല്‍ പിണറായിക്ക് ശിക്ഷയുറപ്പ്. അത് തടയാന്‍ ബിജെപി നേരിട്ട് ഇടപെടുന്നുവെന്നും സുധാകരന്‍ പറഞ്ഞു.മഹായുദ്ധത്തിനാണ് തയ്യാറെടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഈ യുദ്ധത്തില്‍ തോറ്റാല്‍ പരാജയപ്പെടുന്നത് കോണ്‍ഗ്രസ് ആയിരിക്കില്ല. നാടാകും പരാജയപ്പെടുക. അതിന് അവസരം ഒരുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *