നെയ്യാറ്റിൻകര നഗരസഭ അറവ് മാലിന്യ സംസ്കരണ പ്ലാൻറ് നോക്കുകുത്തി

Spread the love

നെയ്യാറ്റിൻകര നഗരസഭ അറവ് മാലിന്യ സംസ്കരണ പ്ലാൻറ് നോക്കുകുത്തി .പ്രവർത്തനം നിലച്ചിട്ട് നാലുവർഷം .അറവുമാലിന്യങ്ങൾ പരസ്യമായി ഓടയിലേക്ക് ഒഴുക്കുന്നുമരത്തൂർ തോട് മാലിന മാകുന്നു.15 വർഷം മുമ്പ് നെയ്യാറ്റിങ്കര നഗരസഭനഗരസഭ മന്ദിരത്തിന് 200 മീറ്റർ അടുത്തുള്ള ടിവി ജംഗ്ഷനിൽ ഉള്ളമീൻ ചന്തയിലെ മത്സ്യത്തിന്റെ അവശിഷ്ടങ്ങളും അറവ് മാലിന്യങ്ങളും നിക്ഷേപിക്കാനാണ്സംസ്കരണ പ്ലാൻറ് നിർമ്മിച്ചത്നാലുലക്ഷം രൂപയോളം ചെലവാക്കിയാണ് നിർമ്മാണം പൂർത്തിയാക്കിയത്.

സംസ്കരണ പ്ലാന്റിന്റെ രണ്ട് ഉദ്ദേശങ്ങൾ ആയിരുന്നു ഒന്ന്മത്സ്യ മാർക്കറ്റിലെ മത്സ്യ അവശിഷ്ടങ്ങൾ,ഇടാൻ ഒരു ഇടം കണ്ടെത്തുക മത്സ്യ മാർക്കറ്റിൽ പ്രവർത്തിക്കുന്ന അറവുശാലയിലെമാലിന്യങ്ങൾ നിക്ഷേപിക്കുക.അറിവ് മാലിന്യങ്ങളും മത്സ്യാവശിഷ്ടങ്ങളും സംസ്കരണ പ്ലാന്റിന്റെ ഇൻപുട്ട് ഇൻപുട്ടായി പരിഗണിച്ചിരുന്നു. പ്രത്യേകം ചേമ്പറിൽ കൂടി എത്തുന്ന ഖര ദ്രവ മാലിന്യങ്ങൾപ്രത്യേകം സജ്ജീകരിച്ചിരിക്കുന്നവലിയ ടാങ്കിന്റെ അടിത്തട്ടിൽ എത്തിച്ചേരും .രാസമാറ്റം സംഭവിച്ച്ജ്വലിക്കാൻ പ്രാപ്തിയുള്ള ഇന്ധനം ഉത്പാദിപ്പിക്കപ്പെടുന്നു.

ഇതിനെ പ്രത്യേകം തയ്യാറാക്കിയ പൈപ്പിലൂടെ കടത്തിവിട്ട് ജനറേറ്റർ പ്രവർത്തിപ്പിക്കുകയും അതിലൂടെ ഉണ്ടാവുന്ന വൈദ്യുതി ഉപയോഗിച്ച്ടിബി ജംഗ്ഷനിലെ മത്സ്യ മാർക്കറ്റ്പ്രകാശപൂരിതമാക്കാൻ കഴിഞ്ഞിരുന്നു .തുടക്കത്തിൽ എല്ലാം ഭംഗിയായിനടന്നിരുന്നു.നഗരസഭ ഉദ്യോഗസ്ഥരുടെയും ടി ബി ജംഗ്ഷനിലെ വാർഡ് മെമ്പറുടെയുംഅലംഭാവം നിമിത്തം സംസ്കരണ പ്ലാന്റും ,ജനറേറ്ററും പ്രവർത്തനരഹിതമായി .സമയബന്ധിതമായി സംസ്കരണ പ്ലാന്റും ജനറേറ്റർ റൂമിന്റെ പരിരക്ഷനഗരസഭ ഉദ്യോഗസ്ഥർ ഏറ്റെടുക്കാത്തത് ഒന്നാംഘട്ട സംസ്കരണ പ്ലാൻറ് അവതാളത്തിലായി.20 19 ൽ വീണ്ടും 5 ലക്ഷം രൂപ ചിലവാക്കി പുതിയ സംസ്കരണം പ്ലാൻറ് നിർമിച്ചു .നിർമ്മാണത്തിലൂടെചന്തയിലെ കര ദ്രാവ മാലിന്യങ്ങൾസംസ്കരിക്കുകയും ലഭിക്കുന്ന വാതകം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാം എന്നതാണ് ഉദ്ദേശിച്ചത്സംസ്കരണ പ്ലാന്റിന്റെ മുകളിൽഒരു ടാപ്പ് ഘടിപ്പിച്ചത് ഒഴിച്ചാൽമറ്റൊന്നും നടത്തിയില്ല.ടിബി ജംഗ്ഷനിലെ ചന്തയിലെ കര ദ്രവമാലിന്യങ്ങൾ പരസ്യമായി ഓടയിലേക്ക് ഒഴുക്ക് വിടുകയാണ്ഓടയിലൂടെ ചാണകവും അറവു മാലിന്യങ്ങളും മത്സ്യമാലിന്യങ്ങൾ ഒഴുക്ക് വിടുകയാണ്.ശുദ്ധജലം ഒഴുകിക്കൊണ്ടിരുന്നമരത്തൂർ തോട് മലിനമായി ഇരിക്കുകയാണ് ലക്ഷങ്ങൾ ചിലവഴിച്ചെങ്കിലും മാലിന്യ സംസ്കരണത്തിേനോവൈദ്യുതി ഉല്പാദിപ്പിക്കുവാനോനഗരസഭയ്ക്ക് ആയിട്ടില്ലചന്തയുടെ പിറകുവശം മാലിന്യ കൂമ്പാരമാണ്.ഇപ്പോഴും മാലിന്യ സംസ്കരണ പ്ലാൻറുo പഴയ സ്ലാട്ടർ ഹൗസുo നോക്കു നോക്കു കുത്തിയായി നിലകൊള്ളുകയാണ്.,

Leave a Reply

Your email address will not be published. Required fields are marked *