അഞ്ചുകുട്ടികൾ കൽക്കരി അടുപ്പിൽ നിന്നുള്ള പുക ശ്വസിച്ചുമരിച്ചു
വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അഞ്ചുകുട്ടികൾ കൽക്കരി അടുപ്പിൽ നിന്നുള്ള പുക ശ്വസിച്ചുമരിച്ചു. രണ്ടുപേരുടെ നില ഗുരുതരം. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലാണ് സംഭവം. അടുപ്പിൽ നിന്നുള്ള പുക മുറിയിൽ നിറഞ്ഞ് ശ്വാസംമുട്ടിയാണ് കുട്ടികൾ മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന കുടുംബം ചൊവ്വാഴ്ച വൈകീട്ടായിട്ടും വാതിൽ തുറക്കാതെ വന്നതോടെ സംശയം തോന്നിയ അയൽവാസികൾ വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.റഹീസുദ്ദീൻ എന്നയാളുടെ മൂന്നു മക്കളും ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ രണ്ടു മക്കളുമാണ് മരിച്ചത്. റഹീസുദ്ദീന്റെ ഭാര്യ, സഹോദരൻ എന്നിവരാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുള്ളത്.