കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

Spread the love

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തൊഴിലില്ലായ്മയും ശമ്പളമില്ലാത്ത ജോലിയും രാജ്യത്ത് വർധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സമ്പത്ത് രംഗം മെച്ചപ്പെട്ടുവെന്നത് തെറ്റായ വിവരങ്ങൾ വെച്ചുള്ള പ്രചരണമാണ് ബിജെപിയും കേന്ദ്ര സർക്കാരും നടത്തുന്നത്. രാജ്യത്ത് ജനങ്ങളുടെ വാങ്ങൽ ശേഷി കുത്തനെ കുറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.അയോധ്യ പ്രതിഷ്ഠ ചടങ്ങ് ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ നീക്കം. നഗ്നമായ മതധ്രുവീകരണമാണ് നടക്കുന്നത്. മതവികാരം പോലും ബിജെപി രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണ്. അതോടൊപ്പം കേന്ദ്രം വ്യക്തികളുടെ സ്വകാര്യതകളിലേക്ക് നുഴഞ്ഞുകയറുകയാണ്. ഇതിന്റെ തെളിവാണ് പെഗാസസ്. ഇതിലൂടെ വ്യക്തി സ്വാതന്ത്ര്യമാണ് ഹനിക്കപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *