വഴിനീളെ പ്രതിഷേധം : നവകേരള സദസ്സിന് നാളെ സമാപനം

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന് നാളെ സമാപനം. തലസ്ഥാന ജില്ലയിലെ പര്യടനം ഇന്ന് രണ്ടാം ദിവസം ആണ്. അരുവിക്കര ,കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളിലാണ് ഇന്ന് മന്ത്രിസഭ എത്തുന്നത്. കൊട്ടിക്കലാശത്തിലേക്ക് അടുത്തതോടെ സദസ്സിനെതിരായ പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വഴിനീളെ പ്രതിഷേധവും കരിങ്കൊടിയുമായാണ് പ്രതിപക്ഷം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വരവേല്‍ക്കുന്നത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘഷര്‍ത്തെ തുടര്‍ന്ന് കേസെടുത്തതില്‍ പേടിച്ചുപോയെന്ന വി.ഡി.സതീശന്റെ പ്രതികരണത്തിന് ഇന്ന് കാട്ടാക്കടയില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും.മുഖ്യമന്ത്രിയുടെ ജല്‍പ്പനങ്ങള്‍ക്കുള്ള മറുപടി നാളത്തെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ തരാമെന്നാണ് കെപിസിസി പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ഇതിനിടെ, നവകേരള സദസുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍, വെഞ്ഞാറമൂട് ഭാഗങ്ങളില്‍ വ്യാപക സംഘര്‍ഷമുണ്ടായി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീട് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി ഉയര്‍ന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആറ്റിങ്ങലില്‍ പ്രകടനം നടത്തി. നവകേരള സദസിന്റെ ഭാഗമായി സ്ഥാപിച്ച ഫ്‌ലക്‌സുകള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *