വിമർശകർക്ക് മറുപടി നൽകി സഞ്ജു സാംസൺ :കന്നി സെഞ്ചുറി നേടി
പാള്‍ (ദക്ഷിണാഫ്രിക്ക): വിമര്‍ശകര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി കൊടുത്ത് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്. പതിവിനു വിപരീതമായി മൂന്നാം നമ്പറിലിറങ്ങിയ താരത്തിന്റെ കന്നി സെഞ്ചുറി മികവില്‍ ദക്ഷിണാഫ്രിക്കയിക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയിലാണ്. 35 റൺസെടുത്ത ടോണി സോർസിയാണ് പുറത്തായത്.പരമ്പരയിലെ അവസാന ഏകദിനത്തില്‍ അക്ഷരാര്‍ഥത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ തോളിലേറി ഇന്ത്യ മുന്നേറുകയായിരുന്നു. തിലക് വര്മയൊഴികേയുള്ള ബാറ്റര്‍മാര്‍ പരാജയപ്പെട്ട സ്ഥാനത്താണ് സഞ്ജു കത്തിക്കയറിയത്.114 പന്തില്‍ മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 108 റൺസ് നേടിയാണ് സഞ്ജു പുറത്തായത്. . തിലക് വര്‍മ 52 റണ്‍സെടുത്തു. , റിങ്കു സിങ്് 38 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബ്യൂറന്‍ ഹെന്‍ഡ്രിക്സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. റുതുരാജ് ഗെയ്കവാദിന് പകരം രജത് പടീധാറും കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തി. ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ചുറി നേടുന്ന എട്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് സഞ്ജു സാംസണ്. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി സായ് സുദര്‍ശനൊപ്പം രജത് പാട്ടിദാറായിരുന്നു ഓപണിങ്ങില്‍ ഇറങ്ങിയത്. പാട്ടിദറുടെ ഏകദിന അരങ്ങേറ്റ മത്സരമായിരുന്നു. ഋതുരാജ് ഗെയ്ക്ക്വാദിന് പരിക്കേറ്റതോടെ ടീമിലുള്പ്പെടുകയായിരുന്നു. ഇന്ത്യന്‍ സ്കോറിന് വേഗം കൂട്ടുന്ന നീക്കങ്ങള്‍ പാട്ടിദറില്നിന്നുണ്ടായെങ്കിലും ക്രീസില്‍ ആയുസ്സുണ്ടായില്ല.ബര്‍ഗറിന്റെ പന്തില്‍ കുറ്റിതെറിച്ചു. 16 പന്തില്‍നിന്ന് 22 റണ്‍സെടുത്താണ് താരം മടങ്ങിയത്. എന്നിരുന്നാലും ശ്രദ്ധിക്കപ്പെടുന്ന ചില ഷോട്ടുകള്‍ നടത്തി. തുടര്‍ന്നെത്തിയ സഞ്ജു കരുതലോടെയാണ് തുടങ്ങിയത്. സ്കോര്‍ 49-ല്‍ നില്‍ക്കേ കഴിഞ്ഞ രണ്ട് കളികളിലെയും താരം സായ് സുദര്ശന് മടങ്ങി-16 പന്തില്‍ 10 റണ്‍സ്. പിന്നീടെത്തിയ ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ 35 പന്ത് നേരിട്ട് 21 റണ്‍സെടുത്ത് ഹെന്റിച്ച് ക്ലാസന് ക്യാച്ച് നല്കി മടങ്ങി. വിയാന്‍ മുള്‍ഡര്‍ക്ക് വിക്കറ്റ്. ബാറ്റിങ്് ദുഷ്കരമായ പിച്ചില്‍ സഞ്ജുവിും രാഹുലും സൂക്ഷ്മതയോടെയാണ് കളിച്ചത്.നാലാം വിക്കറ്റില്‍ ഇരുവരും 52 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനിടെ, തിലക് വര്‍മ കന്നി ഏകദിന അര്‍ധ സെഞ്ച്വറി കുറിച്ചു. അഞ്ച് ഫോറും ഒരു സിക്സും സഹിതമാണ് ഇന്നിങ്സ്. നാലാം വിക്കറ്റില്‍ സഞ്ജു- തിലക് സഖ്യം 116 റണ്‍സെടുത്തു.46ാം ഓവറില്‍ സഞ്ജു മടങ്ങി.തുടര്‍ന്നെത്തിയ അക്സര്‍ പട്ടേലിനും (1), വാഷിംഗ്ടണ്‍ സുന്ദറിനും (14) നിലയുറപ്പിക്കാനായില്ല. എങ്കിലും റിങ്കു ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. അവസാന ഓവറിലെ മൂന്നാം പന്തിലാണ് റിങ്കു മടങ്ങുന്നത്. 27 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും മൂന്ന് ഫോറും നേടി.