എക്സൈസ് ചെക്ക് പോസ്റ്റിൽ പരിശോധന കർശനമാക്കി

Spread the love

ഇരിട്ടി .കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ പരിശോധന കർശനമാക്കി.ക്രിസ്മസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായിപുതുവത്സരാഘോഷത്തോടനുബന്ധിച്ച് മയക്കുമരുന്ന് ഉപയോഗവും വില്പനയും തടയുക എന്ന ഉദ്ദേശ്യത്തോടുകൂടി കർണ്ണാടക അതിർത്തി ചെക്ക് പോസ്റ്റായ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ പരിശോധന ശക്തമാക്കി. എക്സൈസ് എക്സൈസ് ഇൻസ്പെക്ടർ രാഹുൽ രാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കർണാടക ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിൽ നിന്ന് കഞ്ചാവ് പിടികൂടി. അഖിൽ ലോപ്പസിനെ (27)യാണ് 20 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.റെയ്ഡിൽപ്രിവന്റീവ് ഓഫീസർ മാരായ അഷ്റഫ് മലപ്പട്ടം, ഷാജി കെ കെ, സിവിൽ എക്സൈസ് ഓഫീസർ മാരായ ഷാജി അലോഹൻ മജീദ്, കെ കലേഷ്, കലേഷ് എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രേയ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *