സംസ്ഥാനത്ത് കൊവിഡ് വ്യാപനം : ആശുപത്രികളിൽ മാസ്ക് ഉപയോഗിക്കണമെന്ന് നിർദ്ദേശം

Spread the love

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ മാസ്‌ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ നിർദേശം. ആരോഗ്യപ്രവർത്തകരും ആശുപത്രികളിൽ എത്തുന്ന രോഗികളും മാസ്‌ക് ഉപയോഗിക്കണമെന്നാണ് നിർദേശം. മാസ്‌ക് നിർബന്ധമാക്കിയിട്ടില്ലെങ്കിലും മുൻകരുതലായും രോഗവ്യാപനം തടയാനും ഉപയോഗിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.അതേസമയം രോഗവ്യാപനം നിയന്ത്രണവിധേയമാണെന്നും അനാവശ്യ ഭീതി വേണ്ടെന്നും കടുത്ത നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും യോഗം വ്യക്തമാക്കി. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൊവിഡ് കേസുകളിൽ കൂടുതലും വർധനവ്. ഇവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും യോഗത്തിൽ നിർദേശമുയർന്നു. ആവശ്യത്തിന് ഐസോലേഷൻ, ഐസിയു ബെഡുകൾ ഉറപ്പാക്കണമെന്നും യോഗം നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *