പ്രഭാത ഭക്ഷണം കഴിക്കുന്നത് : ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവില്ല, എല്ലുകൾക്കും നല്ലത്

Spread the love

എല്ലാവരും പൊതുവേ ഇഷ്ടപ്പെടുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. നമ്മുടെ ഒരു ദിവസം എങ്ങനെയാകണമെന്ന് തീരുമാനിക്കാനും പ്രഭാത ഭക്ഷണങ്ങള്‍ക്ക് കഴിയും. ഉദാഹരണത്തിന് പുട്ടാണ് രാവിലെ കഴിക്കുന്നതെങ്കില്‍ നമുക്ക് നല്ല ഊര്‍ജമായിരിക്കും ദിവസം മുഴുവന്‍ ലഭിക്കുക. കാരണം അത് ദഹിക്കാന്‍ കുറച്ച് സമയമെടുക്കും.പ്രഭാത ഭക്ഷണത്തിന് റവ ഉപ്മാവ്, ഇഡ്ഡലി, ദോശ എന്നിവയെല്ലാം നമ്മുടെ തീന്‍മേശയിലെ സ്ഥിരം വിഭവമാണ്. ഏറ്റവും നല്ല പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് റവ ഉപുമാവ്. കൊളസ്ട്രോള്‍ കുറയുമെന്ന് ഉറപ്പ് തരും ഒറ്റമൂലി ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് റവ എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യഗുണങ്ങളറിയാത്തവരാണ് ഇതിനെ ഒഴിവാക്കുന്നത്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് റവ കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.അമിത ഭക്ഷണശീലം ഇല്ലാതാക്കുന്നു: പലരും എത്രയൊക്കെ നിയന്ത്രിക്കാന്‍ ശ്രമിച്ചാലും അമിതമായി ഭക്ഷണം കഴിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഇല്ലാതാക്കാന്‍ ഏറ്റവും ഉത്തമമായ പ്രതിവിധിയാണ് റവ. തടി കുറക്കുന്നു ഭക്ഷണശീലത്തില്‍ മാറ്റമുണ്ടായാല്‍ തടി കൂടുന്നവരും കുറയുന്നവരുമാണ് നമ്മളില്‍ പലരും. റവ ഇത്തരത്തില്‍ ശീലമാക്കിയാല്‍ അത് ആരോഗ്യത്തിനും മാത്രമല്ല തടി കുറയുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്.ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു: ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെ സഹായിക്കുന്ന ഒന്നാണ് റവ. റവ വേവിച്ച് പാലിലിട്ട് കഴിക്കുന്നത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് രാവിലെ വെറും വയറ്റില്‍ കഴിക്കാം.എല്ലിന്റെ ആരോഗ്യത്തിന്: എല്ലിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ് റവ. ഇത് എല്ലുകള്‍ക്ക് ബലം വര്‍ദ്ധിപ്പിക്കുന്നതിനു മാത്രമല്ല എല്ല് തേയ്മാനം എന്ന പ്രശ്നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.ഹൃദയാരോഗ്യം: ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും ഏറ്റവും ഫലപ്രദമായ ഒന്നാണ് റവ. റവ കഴിക്കുന്നത് ഹൃദയത്തിലെ ബ്ലോക്ക് ഇല്ലാതാക്കുന്നു. മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.

Leave a Reply

Your email address will not be published. Required fields are marked *