സ്വകാര്യ ബസിൽ വിദ്യാർത്ഥിയെ കടന്നുപിടിച്ച യുവാവ് അകത്തായി
വ
മലപ്പുറം : സ്വകാര്യ ബസിൽ യാത്ര ചെയ്ത വിദ്യാർത്ഥിനിയെ പിറകിൽ നിന്നും കടന്നുപിടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.വളാഞ്ചേരി ആതവനാട് സ്വദേശി കോൽക്കാട്ടിൽ വീട്ടിൽ സജീഷ് (45) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണയിൽ നിന്നും വളാഞ്ചേരിയിലേക്കുള്ള സ്വകാര്യ ബസിലാണ് നാടകീയ സംഭവം . പഠനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് വിദ്യാർത്ഥിനിയെ പിറകിൽ നിന്നും പ്രതി സജീഷ് കടന്നുപിടിച്ചത്. ഇതോടെ പെൺകുട്ടി ബഹളം വെച്ചു. തുടർന്ന് ബസ് ജീവനക്കാരും യാത്രക്കാരും പ്രതിയെ തടഞ്ഞുവെക്കുകയും പെരിന്തൽമണ്ണ പോലീസിനെ കൈമാറുകയും ചെയ്തു.