ഗവർണർക്കെതിരെ എസ് എഫ് ഐ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം

Spread the love

തിരുവനന്തപുരം : ഗവർണർക്കെതിരെ എസ് എഫ് ഐ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാർ രാജ്ഭവന്റെ ഗേറ്റിന് മുന്നിലെത്തി. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോ അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവർണർ കാവിവത്കരണം നടപ്പാക്കുകയാണെന്ന് ആരോപിച്ചായിരുന്നു എസ് എഫ് ഐയുടെ മാർച്ച്. വിവിധ സർവകലാശാല സെനറ്റുകളിലേക്ക് ആർ എസ് എസ് വക്താക്കളെ നാമനിർദേശം ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു എസ് എഫ് ഐയുടെ സമരം. ഇന്ന് സംസ്ഥാനവ്യാപകമായി എസ് എഫ് ഐ പഠിപ്പ് മുടക്ക് സമരം നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *